Friday, August 10, 2007

കുരുത്തം കെട്ട പൂമ്പാറ്റ!!


പല പല നാളുകള്‍ ഞാനൊരു പുഴുവായ്.....
ഇരുളും വെട്ടവും അറിയാതങ്ങനെ.....
വീശും കാറ്റത്തിളകി തുള്ളി....
തുള്ളി തുള്ളി എന്നെ ഒരുപാട് വലച്ചു!!
ഈ പൂമ്പാറ്റകള്‍ക്കിത്ര അടക്കവും ഒതുക്കവും ഇല്ലാണ്ടായാല്‍
എന്തൊരു കഷ്ടമാണെന്നോ!
ഒന്ന് ഫോകസ് ചെയ്ത് ഒരു നല്ല ഷോട്ടെടുക്കാന്‍ ഞാന്‍ കിണഞ്ഞു ശ്രമിച്ചു.
സോഫ്റ്റ്വെയര്‍ എഞ്ജിനീര്‍മാ‍ര്‍ കമ്പനി ചാടും പോലെയല്ലേ
ഇവറ്റ പൂക്കള്‍ മാറുന്നേ.
ഞാനൊന്ന് ഫോകസ് ചെയ്യുമ്പോഴെക്കും ഇരുന്ന പൂവിന്റെ
ചോരയും നീരും കുടിച്ച് അടുത്ത പൂവിലേക്ക് ചാടും.
കല്ലിലും മുള്ളിലും ഒരുപാട് നടത്തിച്ചിട്ടും ഒരു നല്ല ചിത്രം
സമ്മാനിക്കാത്ത പൂമ്പാറ്റയോടുള്ള അമര്‍ഷം ഇവിടെ രേഖപ്പെടുത്തുന്നു.

1 comment:

ബാജി ഓടംവേലി said...

നല്ല കളര്‍ കോമ്പിനേഷന്‍